ലാവൻഡർ (Lavender)
നമ്മുടെ പുതിനയുടെ അതെ ഫാമിലിയിൽ വരുന്നതാണ് ലാവൻഡറും. പണ്ട് പരസ്യചിത്രങ്ങളിൽ കണ്ടിട്ടുണ്ട്എങ്കിലും ആദ്യമായിട്ടാണ് നേരിട്ട് കാണുന്നത്.
(വൈകുന്നേരം ജോലിയൊക്കെ കഴിഞ്ഞു ലാബിൽ നിന്നും വീട്ടിലേയ്ക്കു നടക്കവേ ഇന്സ്ടിട്യൂട്ടിനു മുൻപിലെ ഗാർഡനിൽ നല്ല സുഗന്ധം. എനിക്കറിയില്ലാരുന്നു ഇത്രയും നല്ല ഗന്ധമാണ് ഈ പുഷ്പങ്ങൾക്കു എന്ന്. ഗാർഡനിലെ കസേരയിൽ വെയിൽ ആസ്വദിച്ചിരുന്ന രണ്ടു പ്രായമുള്ള മുത്തശ്ശിമാർ ചെക്ക് ഭാഷയിൽ എന്നോട് എന്തോ പറഞ്ഞു. എനിക്ക് മനസിലായില്ല എന്നവർക്ക് തോന്നിയിട്ടുണ്ടാവും.
ആംഗ്യ ഭാഷയിൽ പൂക്കളെ തലോടി മണത്തുനോക്കൂ എന്ന് പറഞ്ഞു. ഞാൻ അതേപടി ചെയ്തകൊണ്ടാവണം അവർക്കും ഭയങ്കര സന്തോഷം. അതിൽ നിന്നും ഒരു നാമ്പ് പറിച്ചു ഞാൻ റൂമിൽ കൊണ്ട് വച്ചു. ഉണങ്ങിയെങ്കിലും നല്ല സുഗന്ധം. ഒരു പെർഫ്യൂം എഫ്ഫക്റ്റ്)
Comments